ധാക്ക ഭീകരാക്രമണം : ഇരകളിലേറെയും വിദേശികൾ

213
photo credit : manorama online

ധാക്ക ∙ ബംഗ്ലദേശ് തലസ്ഥാന നഗരത്തിലെ നയതന്ത്ര കാര്യാലയ മേഖലയായ ഗുൽഷാനിലെ റസ്റ്ററന്റിലുണ്ടായ ഭീകരാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടെന്ന് ധാക്ക പൊലീസ്. കൊല്ലപ്പെട്ടവരിലേറെയും വിദേശികളാണ്. മൂർച്ചയേറിയ ആയുധങ്ങൾകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കരർ ബന്ദികളാക്കിയ വിദേശികളടക്കമുള്ള 13 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ജപ്പാൻ, ശ്രീലങ്ക, അർജന്റീന എന്നിവിടങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ട്. നിരവധിപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.

ധാക്കയിലെ ഗുൽഷാനിലുള്ള ഹോളി ആർടിസാൻ ബേക്കറി കഫേയിൽ അതിക്രമിച്ചു കടന്ന ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദർശിക്കാറുള്ള കഫേയിൽ വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം.