ദേശീയപതാകയെ അപമാനിച്ച ബംഗാൾ സ്വദേശി പിടിയിൽ

183

മലപ്പുറം∙ ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ പശ്ചിമബംഗാൾ മുര്‍ഷിദാബാദ് ബൊക്കാറ ബേഗല്‍നഗര്‍ സ്വദേശി അബ്ദുല്‍ വാഹിദ് (24) മലപ്പുറം വണ്ടൂരിൽ അറസ്റ്റിലായി. ഇന്ത്യയുടെ ദേശീയ പതാക പുതപ്പിച്ച തെരുവുനായയെ ബംഗ്ലാദേശ് പതാക പുതപ്പിച്ച കടുവ ഓടിക്കുന്ന ചിത്രം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചെന്നതാണു കുറ്റം. ദുര്‍ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രം ഒഴിക്കുന്ന പടവും ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് റിമാൻഡ് ചെയ്തു.

വണ്ടൂർ കുറ്റിയിൽ എന്ന സ്ഥലത്ത് നാലു മാസം മുൻപാണ് ഇയാൾ നിർമാണ തൊഴിലിനു വന്നു താമസമാക്കിയത്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കില്‍ ഇയാൾ അക്കൗണ്ട് തുടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
മലപ്പുറം എസ്പി, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹന ചന്ദ്രന്‍, ഐബി, എസ്‌എസ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ഇയാളെ ചോദ്യം ചെയ്തു. ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കേസിൽ എന്‍ഐഎ ഇടപെടുമെന്നുമാണ് സൂചനകൾ.

NO COMMENTS

LEAVE A REPLY