മദ്യനയം : ഹിതപരിശോധന നടത്തണമെന്നു വി.എം. സുധീരന്‍

216

കണ്ണൂര്‍: മദ്യനയത്തിന്റെ സത്യാവസ്ഥ അറിയാന്‍ സര്‍ക്കാര്‍ ഹിതപരിശോധന നടത്തണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയം അട്ടിമറിക്കാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകണം. ഇതിനായി പ്രത്യേക ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനെന്നു വ്യക്തമാക്കണം. ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള ബിജെപിയുടെ നീക്കം രാജ്യത്തു സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ആപത്കരമായ ഈ നീക്കത്തില്‍ നിന്നു പിന്തിരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.

NO COMMENTS

LEAVE A REPLY