ധാക്കയിലെ റസ്റ്ററന്റിൽ വെടിവയ്പ്

202

ധാക്ക ∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റന്റിൽ വെടിവയ്പ്. നയതന്ത്രകാര്യാലയങ്ങൾക്ക് സമീപമായി പ്രവർത്തിക്കുന്ന റസ്റ്ററന്റിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണമെന്നാണ് സൂചന. നിരവധി വിദേശികളെ റസ്റ്ററന്റിനുള്ളിൽ ബന്ദികളാക്കിയതായി സംശയമുണ്ടെന്നു പൊലീസ് അറിയിച്ചു.

റസ്റ്ററന്റിനുള്ളിൽനിന്നും നിരവധി തവണ വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടതായി ദൃക്സാക്ഷി പറഞ്ഞു.