ഡൽഹിയിൽ 16 കോടിയുടെ ഹെറോയിനുമായി നാലുപേർ പിടിയിൽ

203

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ വന്‍ ലഹരി മരുന്നു വേട്ട. 16 കോടിയുടെ ഹെറോയിനുമായി നാലു പേരെ ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ നൈജീരിയന്‍ പൗരന്‍മാരാണ്. നൈജീരിയന്‍ ദമ്പതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു കിലോ ഹെറോയിന്‍ കണ്ടെടുത്തു. കൂടാതെ വ്യാജ നൈജീരിയന്‍ പാസ്പോര്‍ട്ടും വ്യാജ ഇന്ത്യന്‍ വീസകളും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായ സുരേന്ദ്ര ഭട്ട്, ബല്‍വീന്ദര്‍ എന്നിവര്‍ പഞ്ചാബ് സ്വദേശികളാണ്. പഞ്ചാബില്‍നിന്നാണ് വന്‍തോതില്‍ ലഹരിമരുന്നു ഡല്‍ഹിയിലേക്കു വരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും അവർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY