നിയമനങ്ങളുമായി ബന്ധപ്പെട്ടുയർന്ന സംശയങ്ങൾ ഇല്ലാതാക്കാൻ വിജിലൻസിന്റെ ത്വരിതാന്വേഷണംകൊണ്ടു കഴിയുമെന്നു മുൻ മന്ത്രി എ.പി.അനിൽകുമാർ

195

മലപ്പുറം ∙ പാലക്കാട് മെഡിക്കൽ കോളജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടുയർന്ന സംശയങ്ങൾ ഇല്ലാതാക്കാൻ വിജിലൻസിന്റെ ത്വരിതാന്വേഷണംകൊണ്ടു കഴിയുമെന്നു മുൻ മന്ത്രി എ.പി.അനിൽകുമാർ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോളജിനു മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം കിട്ടിയശേഷം നടന്ന നിയമനങ്ങളെപ്പറ്റി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കേരളത്തിലെ 14 സ്വാശ്രയ മെഡിക്കൽ കോളജുകളിൽനിന്നായി ഒരു വർഷം 70 പട്ടികജാതി വിദ്യാർഥികൾ പഠിച്ചിറങ്ങുമ്പോൾ പാലക്കാട് കോളജിൽനിന്നു മാത്രം ഒരു വർഷം ‌70 പട്ടികജാതി വിദ്യാർഥികൾ പഠിച്ചിറങ്ങുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും കോളജിനു പിന്തുണ നൽകുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY