മാധ്യമ പ്രവർത്തകരിൽനിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

210

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകരിൽനിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണേണ്ടപ്പോൾ കാണും. മാധ്യമങ്ങളോട് ഒരു അനിഷ്ടവുമില്ല. മുഖ്യമന്ത്രി പബ്ലിക് റിലേഷൻ ജോലിയെടുക്കേണ്ട ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയൻ നിയമസഭയിൽ പെരുമാറുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. താൻ കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാൽ അതിൽ വീണുപോകില്ല. താൻ കരുത്തനല്ല, സാധുവാണെന്നും അദ്ദേഹം പറ‍ഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ മുൻപു പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും. മദ്യനിരോധനത്തോട് യോജിപ്പില്ല.
തലശ്ശേരിയിൽ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തത്തെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിശദീകരിക്കേണ്ടതില്ല. അന്വേഷണം പൂർത്തിയായശേഷം പിശകുണ്ടോയെന്നു പരിശോധിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY