നിയമസഭയിൽ പിണറായി – ചെന്നിത്തല വാക്പോര്

223

തിരുവനന്തപുരം∙ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ അഞ്ചു കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി പദവിയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും തൽസ്ഥാനത്തുനിന്നും നീക്കണമെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു.

ശ്രീധരൻനായർ ഡയറക്ടറായ സ്വകാര്യസ്ഥാപനത്തിന്റെ ഭൂമി മറ്റ് ഡയറക്ടർമാരറിയാതെ പണയപ്പെടുത്തി അഞ്ചു കോടി രൂപ വായ്പയെടുത്തെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഡയറക്ടർമാരിലൊരാളായ മുൻ ഡിഎംഒ ഡോ.കെ.ആർ.വാസുദേവനാണ് ഹർജി സമർപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻ നായർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ രൂക്ഷമായ വിമർശനം നടത്തിയത്.

ഡിജിപിക്കെതിരെ നിലവിൽ കേസുകളൊന്നുമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മഞ്ചേരി ശ്രീധരന്‍ നായരെ അതുകൊണ്ട് തന്നെ പദവിയില്‍നിന്നു മാറ്റേണ്ട കാര്യമില്ല. വായ്പ എടുക്കുകയെന്നത് കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് എടുത്ത തീരുമാനമാണ്. വായ്പ അപേക്ഷയില്‍ ഒപ്പിട്ട ഏഴ്‌പേരില്‍ ഒരാള്‍ മാത്രമാണ് മഞ്ചേരി ശ്രീധരന്‍ നായരെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY