കേരള ബജറ്റ് 2016 : ഭിന്നലിംഗക്കാരായ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

210

∙ രണ്ടുവർഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകൾക്കുമാത്രം ഇളവ്
∙ എല്ലാ സാമൂഹികക്ഷേമ പെൻഷനും 1000 രൂപയാക്കി
∙ എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
∙ പെൻഷൻ കുടിശിക തീർക്കും
∙ 60 വയസുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ. പെൻഷൻ ബാങ്ക് വഴിയാക്കും
∙ ജീവനക്കാർക്ക് ഒാണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാൻസായി നൽകും
∙ അഞ്ചുവർഷത്തിനകം എല്ലാവർക്കും വീട്
∙ കാരുണ്യചികിൽസാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
∙ മുടങ്ങിക്കിടക്കുന്ന വീടുകൾ പൂർത്തീകരിക്കാൻ പ്രത്യേകപദ്ധതി
∙ ഭൂമിയില്ലാത്തവർക്ക് മൂന്നുസെന്റ് സ്ഥലം
∙ ധനപ്രതിസന്ധി മറികടക്കാൻ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്.
∙ ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിയമനിർമാണം
∙ പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി
∙ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു
∙ മരുന്നു നിർമാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തിൽ ഫാക്ടറി

കൃഷി
∙ കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വർഷത്തിനകം പൂർത്തീകരിക്കും
∙ നെല്ലുസംഭരണത്തിനു 385 കോടി. വയൽനികത്തൽ വ്യവസ്ഥ റദ്ദാക്കി.
∙ നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നൽ.
∙ നെൽകൃഷി പ്രോൽസാഹനത്തിനു 50 കോടി, സബ്സിഡി കൂട്ടും

വിദ്യാഭ്യാസം
∙ ഉന്നത വിദ്യാഭ്യാസം: കേരളത്തെ മികവിന്റെ കേന്ദ്രമാക്കും
∙ സർക്കാർ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം
∙ മണ്ഡലത്തിൽ ഒരു സർക്കാർ സ്കൂൾ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തും
∙ സ്കൂളുകളിലെ സാങ്കേതിക നിലവാരം ഉയർത്താൻ 500 കോടി
∙ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, സർക്കാർ എൻജിനിയറിങ്ങ് കോളജുകൾ എന്നിവയെ ആധുനീകരിക്കാൻ 500 കോടി

ജലവകുപ്പ്
∙ വെള്ളക്കരം അഞ്ചുവർഷവും കൂട്ടില്ല
∙ ജല അതോറിറ്റിയുടെ നഷ്ടം ഇല്ലാതാക്കാൻ ജലച്ചോർച്ച ഇല്ലാതാക്കും
∙ നഗരമേഖലകളിലെ പ്രവർത്തനങ്ങൾക്ക് മുൻഗണന
∙ 1004 കോടി രൂപയുടെ പലിശ എഴുതിത്തള്ളി
∙ 713 കോടി രൂപ വായ്പ ഒാഹരി മൂലധനമാക്കും
∙ ജലവകുപ്പിന് 2064 കോടി രൂപ നീക്കിവച്ചു

കല–സാംസ്കാരികം
∙ എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കും. നവോത്ഥാന നായകരുടെ പേരിലായിരിക്കും കേന്ദ്രങ്ങൾ.
∙ ഒാരോ കേന്ദ്രത്തിനും ശരാശരി 40 കോടിരൂപ ചെലവാകും
∙ കലാകാരൻമാർക്കുള്ള പെൻഷൻ 1000 രൂപയാക്കി.
∙ ഐഎഫ്എഫ്കെയ്ക്ക് സ്ഥിരം വേദിക്ക് 50 കോടി

കായികം
‌∙ 14 ജില്ലകളിലും ഇൻഡോർ സ്റ്റേഡിയം. ഇതിനായി 500 കോടി രൂപ നീക്കിവച്ചു.
∙ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം. ഈ വർഷം 135 കോടി രൂപ.

Budget1
അടിസ്ഥാന സൗകര്യങ്ങൾ
∙ മാന്ദ്യവിരുദ്ധ പാക്കേജിൽ 5000 കോടി രൂപയുടെ റോഡ്,പാലം, കെട്ടിടങ്ങൾ എന്നിവ
∙ 1475 കോടി രൂപ ചെലവിൽ 68 പാലങ്ങൾ നിർമിക്കും
∙ 17 ബൈപാസുകൾക്ക് 385 കോടി രൂപ അനുവദിച്ചു
∙ 137 റോഡുകൾക്കായി 2,800 കോടി രൂപ
∙ പുതിയ റോഡുകളും പാലങ്ങളും മെയിന്റനൻസ് കരാർ അടിസ്ഥാനത്തിൽ

ഗതാഗതം
∙ കെഎസ്ആർടിസിക്ക് രക്ഷാപാക്കേജ്. കടഭാരം കുറയ്ക്കും.
∙ കെഎസ്ആർടിസി ബസുകൾ സിഎൻജിയാക്കും
∙ കൊച്ചി കേന്ദ്രമാക്കി 1000 ബസുകൾ സിഎൻജിയാക്കും
∙ ആലപ്പുഴയിൽ മൊബിലിറ്റി ഹബ്ബ്. റോഡ്–ജലഗതാഗത പദ്ധതികൾ സംയോജിപ്പിക്കും.

ടൂറിസം
∙ നാലുലക്ഷം പേർക്ക് പുതുതായി തൊഴിൽ
∙ സ്വകാര്യനിക്ഷേപം വർധിപ്പിക്കും
∙ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യവികസനത്തിന് 400 കോടി രൂപ
∙ തലശേരി, ആലപ്പുഴ, പൈതൃകപദ്ധതികൾക്ക് 100 കോടി രൂപ.
∙ പൊൻമുടി, റോപ്‍വേയ്ക്കും വികസനത്തിനും 200 കോടി

വ്യവസായം
∙ പൊതുമേഖലാസ്ഥാപനങ്ങൾക്ക് 100 കോടി
∙ എറണാകുളം–പാലക്കാട് വ്യവസായ ഇടനാഴി സ്ഥാപിക്കും
∙ എൻഎച്ച് 47നോട് ചേർന്നിട്ടുള്ള പ്രദേശങ്ങളിൽ വ്യവസായപാർക്കുകൾ തുടങ്ങും.
∙ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 1500 ഏക്കർ ഭൂമി ഏറ്റെടുക്കും

സ്ത്രീശാക്തീകരണം
∙ സ്ത്രീകൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും
∙ ബജറ്റ് രേഖകൾക്കൊപ്പം ജെൻഡർ ഒാഡിറ്റ് റിപ്പോർട്ടും
∙ പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ ശുചിമുറികൾ
∙ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഫ്രഷ് അപ് സെന്ററുകൾ
∙ സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ ഉറപ്പാക്കും

ഭിന്നലിംഗക്കാർ
∙ 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ
∙ ഈ മേഖലയുമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സർക്കാർ സഹായം
∙ ഭിന്നലിംഗക്കാരായ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾ

NO COMMENTS

LEAVE A REPLY