കള്ളപ്പണം : 15 ലക്ഷത്തിനു മുകളിൽ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കരുതെന്ന് എസ്ഐടി

189

ന്യൂഡൽഹി∙ കള്ളപ്പണം കയ്യിൽ സൂക്ഷിക്കുന്നതു തടയാൻ കൂടുതല്‍ ശുപാർശകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാട്,തുടങ്ങിയവ അനുവദിക്കരുതെന്നാണ് ശുപാർശ. കണക്കിൽപ്പെടാത്ത ധാരാളം പണം നോട്ടുകളായി വീടുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് റിട്ട.ജസ്റ്റിസ് എം.ബി.ഷായുടെ നേതൃത്വത്തിലുള്ള പാനൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം തടയുന്നതിനുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന അഞ്ചാമത് റിപ്പോർട്ടാണ് പാനൽ കോടതിയിൽ സമർപ്പിച്ചത്.

കള്ളപ്പണം സൂക്ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന വ്യവസ്ഥകളും പണമിടപാടു സംബന്ധിച്ച കോടതികളുടെ നിരീക്ഷണങ്ങളും റിപ്പോർട്ടുകളും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണമിടപാട് നിയന്ത്രിക്കണമെന്ന നിഗമനത്തിലേക്കെത്തിയതെന്ന് അവർ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതൽ പണം സൂക്ഷിക്കുന്നതും ഇടപാടുകൾ നടത്തുന്നതും നിയമപരമായി നിയന്ത്രിക്കണമെന്നും അന്വേഷണ സംഘം ശുപാർശ ചെയ്യുന്നു.

ഏതെങ്കിലും തരത്തിൽ കൂടുതൽ പണം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കമ്മീഷണറുടെ അനുവാദം വാങ്ങണമെന്നും പാനൽ ശുപാർശയിൽ പറയുന്നു.

NO COMMENTS

LEAVE A REPLY