ശ്രദ്ധിക്കുക: വെള്ളയമ്പലം എടിഎമ്മിൽനിന്ന് പണം പിൻവലിച്ചവർ പിൻ നമ്പർ മാറ്റണമെന്ന് പൊലീസ്

156

തിരുവനന്തപുരം∙ തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവർ എത്രയും പെട്ടെന്ന് പിൻ നമ്പർ മാറ്റണമെന്ന് പൊലീസ് നിർദേശം. ജൂൺ 30, ജൂലൈ 3,9 തീയതികളിൽ എടിഎം ഉപയോഗിച്ചവർ പിൻ നമ്പർ മാറ്റണമെന്നാണ് നിർദേശം. എടിഎം കാർഡ് ബ്ലോക്ക് ചെയ്യാനും നിർദേശമുണ്ട്. വെള്ളയമ്പലം ആൽത്തറയിൽ എസ്ബിഐ ശാഖയോടു ചേർന്നു പ്രവർത്തിക്കുന്ന എടിഎമ്മിൽ സ്കിമ്മർ‌ ഉപയോഗിച്ചു തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

തട്ടിപ്പു പരമ്പര കണ്ടെത്തിയതോടെ ജൂൺ അവസാന വാരം തിരുവനന്തപുരം ആൽത്തറയിലെ എടിഎമ്മിൽ നിന്നു പണം പിൻവലിച്ച എല്ലാവരോടും എടിഎം കാർഡ് ബ്ലോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ആൽത്തറയിലേത് അടക്കം നഗരത്തിലെ തിരഞ്ഞെടുത്ത എടിഎമ്മുകളുടെ പ്രവർത്തനം നിർത്തിവച്ചു. തിരുവനന്തപുരം നഗരത്തിലെ എല്ലാ ബാങ്കുകളും എടിഎം കൗണ്ടറുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നിർദേശം നൽകി. പണം നഷ്ടപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണുമെന്നും ഇതിനു പൊലീസ് അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും എസ്ബിഐ അധികൃതർ അറിയിച്ചു.

NO COMMENTS

LEAVE A REPLY