ഗർഭിണിയെ കൊന്ന് ജഡം റബർത്തോടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ

158

കോട്ടയം ∙ അതിരമ്പുഴയിൽ ഗർഭിണിയെ കൊന്ന് ജഡം റബർത്തോടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. ഗാന്ധിനഗർ സ്വദേശി ബഷീറാണ് പിടിയിലായത്. ആറന്മുള സ്വദേശിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂർണവളർച്ചയെത്തിയ ആൺകുട്ടിയാണ് ഗർഭത്തിലുണ്ടായിരുന്നത്. കുട്ടിയും മരിച്ചനിലയിലായിരുന്നു.

കഴി‍ഞ്ഞ ദിവസം പുലർച്ചെ ആറുമണിയോടെ അതിരമ്പുഴ – ഒറ്റക്കപ്പലുമാവ് – അമ്മഞ്ചേരി റോഡിൽ സ്വകാര്യ വ്യക്തിയുടെ റബർതോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പുതപ്പും പോളിത്തീൻ കവറും ഉപയോഗിച്ചു മൂടിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീൻ കവർ ആൻജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന യുവതിക്കു 152 സെന്റിമീറ്റർ ഉയരമുണ്ട്. ഇരുകാതിലും മേൽക്കാതിലും ചുവന്ന കല്ല് കമ്മൽ ധരിച്ചിട്ടുണ്ട്. കയ്യിൽ കറുത്ത ചരടും കെട്ടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY