പള്ളിയോടം ആറന്മുള സത്രക്കടവില്‍ മറിഞ്ഞ് രണ്ടു പേരെ കാണാതായി

186
photo credit : manorama online

ആറന്മുള ∙ ക്രിക്കറ്റ് താരം കരുൺ നായർക്കു വേണ്ടി വള്ളസദ്യ നടത്താനെത്തിയ പളളിയോടം ആറന്മുള സത്രക്കടവില്‍ മറിഞ്ഞ് രണ്ടുപേരെ കാണാതായി. വിഷ്ണു, രാജീവ് എന്നീ യുവാക്കളെയാണ് കാണാതായത്. ഇവർക്കു വേണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.ആറന്മുള ക്ഷേത്രത്തില്‍ വളളസദ്യ കഴിഞ്ഞു മടങ്ങിയ കീഴ്ച്ചേരിമേൽ പള്ളിയോടമാണ് മറിഞ്ഞത്. കരുൺ നായരും വള്ളത്തിൽ ഉണ്ടായിരുന്നു. എന്നാൽ അപകടമുണ്ടായ ഉടൻ ബോട്ടിൽ അദ്ദേഹത്തെ കരയ്ക്കെത്തിച്ചിരുന്നു.

NO COMMENTS

LEAVE A REPLY