അമീറുൽ ഇസ്‍ലാമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമീറിനെ കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടു പോകുമ്പോഴാണ് മുഖം മൂടി നീക്കിയത്. നേരത്തെ അമീറിന്റെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് നിർദേശിച്ചിരുന്നു.
അതേസമയം, ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും ചെരുപ്പും പൊലീസ് തിരികെവാങ്ങിയിരുന്നു. കുറുപ്പുംപടി കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ തിരിച്ചുവാങ്ങിയത്. ഇവ കേസിൽ പ്രതിയായ അമീറുൽ ഇസ്‍ലാമിനെ കാണിച്ച് ഉറപ്പുവരുത്തുകയാണ് പൊലീസ് ശ്രമം. ഇന്നുരാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നൽകുകയായിരുന്നു.