അമീറുൽ ഇസ്‌ലാം ജൂലൈ 13വരെ റിമാൻഡിൽ

204

കൊച്ചി ∙ ജിഷയുടെ കൊലയാളി അമീറുൽ ഇസ്‍ലാമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ പൊലീസ് ക്ലബിൽനിന്നു കോടതിയിലേക്ക് അമീറിനെ മുഖം മറയ്ക്കാതെയാണ് കൊണ്ടുപോയത്. കോടതിയിൽ‌ ഹാജരാക്കിയ അമീറിനെ ജൂലൈ 13 വരെ റിമാൻഡ് ചെയ്തു. എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചു. ഒന്നും പറയാനില്ലെന്ന് അമീർ മറുപടിയും പറഞ്ഞു. കോടതി നിർദേശത്തെ തുടർന്നാണ് അമീറിന്റെ മുഖം മൂടി നീക്കിയത്. തിരിച്ചറിയൽ പരേഡും തെളിവെടുപ്പും മറ്റും പൂർത്തിയായ സ്ഥിതിക്ക് ഇനിയും എന്തിനാണ് പ്രതിയുടെ മുഖം മൂടുന്നത്. ഇതു ശരിയല്ലെന്നും ഇനിയും അനുവദിക്കാൻ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു.
നേരത്തെ, അമീറിന്റെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് മാധ്യമങ്ങളോട് നിർദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി നേരിട്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

courtesy : manorama online