ആംബുലൻസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചു രോഗി മരിച്ചു

175

തളിപ്പറമ്പ് (കണ്ണൂർ) ∙ മന്നയിൽ ആംബുലൻസ് ട്രാഫിക്സിഗ്നൽ പോസ്റ്റിൽ ഇടിച്ചു രോഗി മരിച്ചു. ആലക്കോട് അരങ്ങം തങ്കമ്മ ദാമോദരൻ(65) ആണു മരിച്ചത്. മകൻ സുരേഷിനു ഗുരുതര പരുക്കേറ്റു. ഇന്നു പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയ ആലക്കോട് സഹകരണ ആശുപത്രിയുടെ ആംബുലൻസാണു മന്നയിലെ ട്രാഫിക് പോസ്റ്റിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ മകൻ സുരേഷ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

NO COMMENTS

LEAVE A REPLY