ഈ അക്രമം പെണ്ണുകേസ് പ്രതിക്ക് കുട പിടിക്കാൻ : അഡ്വ.സംഗീത ലക്ഷ്മണ

178

സംഗീതയെഴുതിയ കുറിപ്പിന്റെ പൂർണരൂപം:

എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ?
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ഹൈക്കോടതി അഭിഭാഷകരിൽ വളരെ വളരെ ചുരുക്കം, ഏറിയാൽ 10 ശതമാനം മാത്രമാണ് കഴിഞ്ഞ 3 ദിവസമായി മാധ്യമപ്രവർത്തകർക്ക് നേരെ ചില അഭിഭാഷകർ നടത്തുന്ന പേക്കൂത്തുകൾ അനുകൂലിച്ചുകൊണ്ടുള്ള updates ഇവിടെ പോസ്റ് ചെയ്തിട്ടുള്ളത് എന്ന്; ഇവരിൽ പലരും മറ്റുള്ളവരുടെ updates /photos share ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടർ തന്നെ പോസ്റ് ചെയ്യുന്ന links/ photosൽ വിരലിൽ എണ്ണാവുന്നത്ര വനിതാ അഭിഭാഷകരെ മാത്രമേ കാണാനും ഉള്ളു എന്നതും നിങ്ങൾ ശ്രദ്ധിച്ചുവോ? പുരുഷനായാലും സ്ത്രീയായാലും ബാക്കി ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തിൽ silent ആണ് detached ആണ്. ശ്രദ്ധിക്കുക.

ഇനി ഹൈക്കോടതി boycott എന്ന കലാപരിപാടിയുടെ കാര്യം- ഇന്ന് കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്ന അഭിഭാഷകർ മുഴുവൻ ഈ കസ്രത്തിനെ അനുകൂലിക്കുന്നു എന്നും അർത്ഥമില്ല. നമ്മുടെ നാട്ടിൽ ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ നമ്മൾ ജോലിക്ക് പോകാതിരിക്കുന്നത് ഹർത്താൽ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെയും അന്യോജ്യം, പര്യാപ്തം.

വെള്ള ഉടുപ്പും കഴുത്തിൽ വെള്ള ബാൻഡും അതിനുമുകളിൽ കറുത്ത കോട്ടും- പവിത്രം എന്ന് ഞാൻ കരുതുന്ന യൂണിഫോം- ധരിച്ച് നടുറോഡിൽ ഇറങ്ങി അതിസാഹസീക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവർഷവും!! എല്ലാം തുടങ്ങുന്നത് പെണ്ണ് കേസിൽ പ്രതിയായ ഒരു സഹപ്രവർത്തകന് കുട പിടിക്കാൻ, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടിൽ തിരിച്ച് എത്തിയ്ക്കാൻ, മാധ്യമ ക്യാമറകളിൽ നിന്നു അവനെ ഒളിപ്പിച്ചു നിർത്താൻ കഴിയാതെ പോയ തങ്ങളുടെ കഴിവുകേട് മറച്ചു പിടിക്കാൻ, മറ്റു പരാക്രമങ്ങളിലേയ്ക്ക് ഹൈക്കോടതി അഭിഭാഷസംഘടന തയ്യാറായി ഇറങ്ങി പുറപ്പെട്ടപ്പോൾ മാത്രമാണ്. അതാണ്, അതു തന്നെയാണ് ROOT CAUSE. ORIGIN അതു തന്നെയാണ്.

ഇതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എങ്കിൽ, ഒരു അഭിഭാഷസംഘടനയുടെ പ്രവർത്തശൈലി എങ്കിൽ……. I leave it your IQ to guess, imagine, predict and predicate how things would be here if this is how it’s going to be, in future tense!!

മേൽ പറഞ്ഞ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ, എതിർപ്പുള്ള അഭിഭാഷക സുഹൃത്തുക്കൾ അതു രേഖപ്പെടുത്തുവാൻ സ്വന്തം profile wall ഉപയോഗിക്കുക. ആവശ്യമെങ്കിൽ എന്നെ tag ചെയ്തും കൊള്ളുക. എന്റെ നെഞ്ചത്തോട്ട് കയറാൻ വരണ്ട എന്ന് അർത്ഥം. എനിക്കാണെങ്കിൽ നെഞ്ച് അൽപം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്.

PS: എന്നെ കേസ് ഏൽപ്പിക്കുന്നവർ ഇത് ഓർമിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.

എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കിൽ കൂടി, നിങ്ങളുടെ കേസ് കോടതിയിൽ പോസ്റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കേസിൽ കോടതിയിൽ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകൾ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തിൽ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്പോൾ കോടതിയുടെ മുന്നിൽ, തല ഉയർത്തി പിടിച്ചു തന്നെ നിൽക്കുന്നുണ്ടാവും ഞാൻ!!

NO COMMENTS

LEAVE A REPLY