സുധീരനെയും മാണിയെയും വിമർശിച്ച് അടൂർ പ്രകാശ്

183

കൊച്ചി∙ മകന്‍റെ വിവാഹത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെ കെ.എം.മാണി വിമർശിച്ചത് പ്രത്യേക ലക്ഷ്യങ്ങളോടെയാകാമെന്നു മുൻമന്ത്രി അടൂർ പ്രകാശ്. മാണിയുടെ കൊച്ചുമകളുടെയും വി.എം.സുധീരന്റെ മകളുടെയും വിവാഹത്തിൽ പങ്കെടുത്തയാളാണ് താൻ. കുടുംബകാര്യങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കുഴച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയാണോയെന്നു മാണി ആലോചിക്കണമെന്നും അടൂർ പ്രകാശ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ പറഞ്ഞു.

വി.എം.സുധീരൻ വ്യക്തിപരമായി വേട്ടയാടുകയാണ്. എന്തുകൊണ്ടാണ് സുധീരനു എന്നോട് വിരോധം തോന്നിയതെന്നറിയില്ല. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഒരു കാരണം പാർട്ടി സജ്ജമാകാത്തതാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.

പ്രതിസന്ധിയിൽ എന്റെ കൂടെനിന്നത് ഉമ്മൻ ചാണ്ടി മാത്രമാണ്. എന്നെ കൈവിട്ടവർ കാര്യങ്ങൾ സ്വയം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മുൻസർക്കാരിന്റെ വിവാദ തീരുമാനങ്ങൾ തിരഞ്ഞെടുപ്പു തോൽവിക്ക് കാരണമായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് അടൂർ പ്രകാശ് തള്ളി. ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കാലത്ത് താൻ പ്രതികരിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ സീറ്റുപോലും കിട്ടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
courtesy : manorama online

NO COMMENTS

LEAVE A REPLY