എം.പി.വീരേന്ദ്ര കുമാറിന് കുസുമാഞ്ജലി സാഹിത്യ സമ്മാന്‍

237

ന്യൂഡല്‍ഹി: ഹിന്ദിയിലും രാജ്യത്തെ മറ്റ് ഭാഷകളിലുമുള്ള മികച്ച സാഹിത്യ രചനകള്‍ക്ക് കുസുമാഞ്ജലി ഫൗണ്ടേഷന്‍ നല്‍കുന്ന അഞ്ചാമത് കുസുമാഞ്ജലി സാഹിത്യ സമ്മാന്‍ എം.പി.വീരേന്ദ്രകുമാറിന്.
ഡാന്യൂബ് സാക്ഷി എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. രണ്ടരലക്ഷം രൂപയും ശില്‍പവും പൊന്നാടയുമാണ് പുരസ്‌കാരം.
എല്ലാ വര്‍ഷവും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഓരോ കൃതിക്കുമാണ് പുരസ്‌ക്കാരം നല്‍കുന്നത്. ഈ വര്‍ഷം ഹിന്ദിക്ക് പുറമെ മലയാളമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഹിന്ദിയില്‍ ലാവണ്യ ദേവി എന്ന നോവലിലൂടെ ഡോ.കുസുമം ഖേമാനിയാണ് പുരസ്‌ക്കാരത്തിനര്‍ഹയായത്.
21 പുസ്തകങ്ങള്‍ രചിച്ച എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്നുവട്ടം പിടിഐ ചെയര്‍മാനായ അദ്ദേഹം ഐഎന്‍എസിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു. നിലവില്‍ രാജ്യസഭാംഗമാണ്.

NO COMMENTS

LEAVE A REPLY