ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 30 മരണം

166
courtesy : mathrubhumi

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഘട്ട് ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ട് ലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ചു.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. പുണ്യനദിയായ അളകനന്ദയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മാത്രം 54 മില്ലി മീറ്റര്‍ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സുവ ജില്ലയില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമിയാണ് നശിച്ചത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയതായും റിപ്പോര്‍ട്ടുണ്ട്.
courtesy : mathrubhumi

NO COMMENTS

LEAVE A REPLY