ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

162

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍.യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
അസൗകര്യങ്ങളുടെ പേരില്‍ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ അടുത്തയിടെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയിരുന്നു. ഒപ്പം ഈ വര്‍ഷം പുതിയ ബാച്ചിന് അഡ്മിഷന്‍ നല്‍കുന്നുമില്ല. ഇതെല്ലാം മെഡിക്കല്‍ കോളജ് ഇല്ലാതാക്കനുള്ള നടപടിയുടെ ഭാഗമാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം.
അതേസയമം, ഭരണത്തിലിരുന്നപ്പോള്‍ മെഡിക്കല്‍ കോളജില്‍ സൗകര്യങ്ങളേര്‍പ്പെടുത്താതെ ഇപ്പോള്‍ നടത്തുന്ന ഹര്‍ത്താല്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് എല്‍ഡിഎഫ് നിലപാട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

NO COMMENTS

LEAVE A REPLY