വിമാനാപകടം; രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം ഇസാ അല്‍ ബലൂഷിക്ക് ലോകത്തിന്‍റെ പ്രണാമം

180

ദുബായ്: വിമാനാപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം ഇസാ അല്‍ ബലൂഷിക്കാണ് ലോകം പ്രണാമം അര്‍പ്പിച്ചു. റാസല്‍ഖൈമ ഷെയ്ഖ് റാഷിദ് ബിന്‍ സയിദ് പള്ളിയില്‍ നടന്ന ഖബറടക്ക ചടങ്ങില്‍ യുഎഇ പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.
എല്ലാ യാത്രക്കാരെയും രക്ഷിക്കാന്‍ വീരമൃത്യുവരിച്ച മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ജാസിമിന്റെ പിതാവ് ഇസാ അല്‍ ബലൂഷി പറഞ്ഞു. മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരായ യാത്രക്കാരെ രപ്പെടുത്താനായാണ് ജാസിം ഈസാ അല്‍ ബലൂഷിയെന്ന 27കാരന്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. തലനാരിഴക്ക് ജീവിതത്തിലേക്ക് തിരികെകയറിയവര്‍ക്ക് ഒരു പരിചയംപോലുമില്ലാത്ത ജാസിമിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കി.
മനുഷ്യത്വം മരിച്ചിട്ടില്ല, ജാസിമാണ് ഹീറോ എന്നതടക്കമുള്ള കുറിപ്പികളുമായി സമൂഹമാധ്യമങ്ങളില്‍ ജാസിമിന് അഭിവാദ്യമേകി പോസ്റ്റുകള്‍ നിറയുകയാണ്.

NO COMMENTS

LEAVE A REPLY