ഹിലാരിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്ഥാപക : ട്രംപ്

151

വാഷിംഗ്ടണ്‍: റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസ്രിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാഡ് ട്രംപ് വീണ്ടും വിവാദത്തില്‍. ഡെമോക്രാറ്റ് എതിരാളി ഹിലരി ക്‌ളിന്‍റനെതിരെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ സ്ഥാപക ഹിലരിയാണെന്നാണ് പുതിയ ആരോപണം.
കഴിഞ്ഞ ദിവസം ഹിലരിയെ ചെകുത്താന്‍ എന്ന് വിളിച്ചതിന് തൊട്ടു പിന്നാലെയാണ് തീവ്രവാദി സംഘടനയുടെ നേതാവായും ഹിലരിയെ ട്രംപ് അവരോധിച്ചിരിക്കുന്നത്. ഇസ്ലാമിക സ്‌റ്റേറ്റ് സ്ഥാപക എന്ന നിലയില്‍ ഹിലരിക്ക് അവരില്‍ നിന്നും അവാര്‍ഡ് കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ ട്രംപ് ഒര്‍ലാന്‍റോ, സാന്‍ ബര്‍നാഡിനോ, വേള്‍ഡ് ട്രേഡ് സെന്‍റ് എന്നിവിടങ്ങളിലേക്കും ലോകത്തുടനീളമുള്ള ഭീകരാക്രമണങ്ങളിലേക്കും നോക്കുക അവയെല്ലാം ഐഎസ് ഏറ്റെടുത്തിരിക്കുകയാണെന്നും പറഞ്ഞു.
താനായിരുന്നു പ്രസിഡന്റെങ്കില്‍ 9/11 ആക്രമണം നടക്കില്ലായിരുന്നെന്നും താന്‍ തടയുമായിരുന്നെന്നും പറഞ്ഞു.
ഫ്‌ളോറിഡയിലെ റാലിയിലായിരുന്നു ഇക്കാര്യം ട്രംപ് പറഞ്ഞത്. ഹിലരി ക്ളിന്‍റനോട് തോല്‍ക്കുക എന്നത് ലജ്ജകരമായ കാര്യമായിരിക്കുമെന്നും പറഞ്ഞു.
റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി മുമ്പില്ലാത്തവിധം ഐക്യമാണ് തനിക്ക് പിന്നില്‍ കാട്ടുന്നതെന്നും അതിന് എല്ലാവരോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഹിലരിക്കെതിരേ ട്രംപ് രൂക്ഷ വിമര്‍ശനം നടത്തുന്നത്.

NO COMMENTS

LEAVE A REPLY