തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സ്ഥാനക്കയറ്റം നല്‍കിയ അഞ്ചു ഡിജിപിമാരും അതേ പദവിയില്‍ തുടരും. ഇവരുടെ പുതിയ ചുമതല സര്‍ക്കാര്‍ നിശ്ചയിച്ചു.
എ. ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, മുഹമ്മദ് യാസിന്‍, രാജേഷ് ധവാന്‍, അഫ്താന എന്നിവര്‍ക്കാണു ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. എ. ഹേമചന്ദ്രനു ഫയര്‍ഫോഴ്സിന്റെ ചുമതല നല്‍കി. ശങ്കര്‍ റെഡ്ഡി സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടേയും രാജേഷ് ധവാന്‍ പൊലീസ് ആസ്ഥാനത്തിന്റെയും ചുമതലക്കാരായി നിയമിതരായി.
മുഹമ്മദ് യാസിനാണു തീര സേരക്ഷണ സേനയുടെ ചുമതല. മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു സര്‍ക്കാര്‍ തീരുമാനം.