15 രൂപയുടെ കടത്തിന്‍റെ പേരില്‍ ദളിത് ദമ്പതികളെ വെട്ടിക്കൊന്നു

195

മെയിന്‍പുരി(യു.പി): പതിനഞ്ചു രൂപയുടെ കടത്തിന്റെ പേരില്‍ കടക്കാരന്‍ ദളിത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മേയ്ന്‍പുരിയിലാണ് നാടിനെ നടുക്കിയ സംഭവം.
യു പിയിലെ മെയിന്‍പുരിയില്‍ നാട്ട് സമുദായക്കാരായ ഭരത് നാട്ട് (48), ഭാര്യ മമത(45) എന്നിവരാണ് മഴുകൊണ്ട് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ദമ്പതികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അശോക് മിശ്ര, ഭാര്യ രജനി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
ദമ്പതികള്‍ രണ്ടുദിവസം മുമ്പ് സവര്‍ണനായ അശോക് മിശ്രയുടെ കടയില്‍നിന്ന് ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്നും പറഞ്ഞു. വ്യാഴാഴ്ച ഇരുവരും പാടത്ത് പണിക്കുപോകുമ്പോള്‍ അശോക് മിശ്ര തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങളുടെ പക്കല്‍ ഇപ്പോള്‍ പണമില്ലെന്നും കുറച്ച് കൂടി സമയം അനുവദിക്കണമെന്നും ഇവര്‍ അപേക്ഷിച്ചു. ഇതില്‍ ക്ഷുഭിതനായ അശോക് മിശ്ര കൈയില്‍ കരുതിയ മഴു ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്.

NO COMMENTS

LEAVE A REPLY