രമേശ് ചെന്നിത്തല ഇന്ന് സോളാർ കമ്മീഷനിൽ ഹാജരാവും

141

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സോളാർ കമ്മീഷനിൽ ഹാജരാവും. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭക്ക് അകത്തും പുറത്തും ഉണ്ടായ ആരോപണങ്ങളിൽ വസ്തതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് കമ്മീഷൻ ചെന്നിത്തലയിൽ നിന്ന് തെളിവ് ശേഖരിക്കുന്നത്.
സി ഡി കണ്ടെത്താനായി ബിജു രാധാകൃഷ്ണനെ സോളാർ കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം കൊയമ്പത്തൂരിൽ കൊണ്ടുപോയതിനെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചിരുന്നു.
കൊലക്കേസിൽ തടവ് ശിക്ഷ അനുവദിക്കുന്ന കുറ്റവാളിയെ മതിയായ സുരക്ഷ ഒരുക്കാതെയാണ് കമ്മീഷൻ അന്യ സംസ്ഥാനത്ത് കൊണ്ടു പോയി തെളിവെടുത്തതെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഈ വിമർശനത്തിന്മേലും കമ്മീഷൻ ഇന്ന് വിശദീകരണം തേടും.

NO COMMENTS

LEAVE A REPLY