പത്തനാപുരത്ത് ബസപകടം

179

കൊല്ലം: പത്തനാപുരത്ത് തലവൂരിൽ മിനി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. പത്തനാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുന്ന പ്രൈവറ്റ് ബസാണ് തലവൂർ മഞ്ഞക്കലയിൽവച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തി. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസിൽ അധികം യാത്രക്കാർ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.

NO COMMENTS

LEAVE A REPLY