അമ്മായിഅമ്മയെ ഇരുപത്തിരണ്ടുകാരനായ മരുമകന്‍ വിവാഹം കഴിച്ചു

174

മധേപ്പൂര്‍: 42വയസുകാരിയായ അമ്മായിഅമ്മയ്ക്കും 22 കാരനായ മരുമകന്‍ വിവാഹം കഴിച്ചു. ബിഹാറിലെ മധേപുര ജില്ലയിലെ ആശാദേവി എന്ന അമ്മായി അമ്മക്കും സൂരജ് എന്ന മരുമകനും തമ്മിലാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒന്നിച്ചു ജീവിക്കാൻ ഗ്രാമപഞ്ചായത്ത് അനുവാദം നല്‍കിയിട്ടുണ്ട്.
അതേ സമയം ഇനി തനിക്ക് അമ്മയില്ലെന്നും തന്നെയും അച്ഛനെയും ഒരുമിച്ച് വഞ്ചിച്ച ആ സ്ത്രീയുടെ ഒപ്പം താമസിക്കാൻ താൻ തയാറല്ലെന്നുമാണ് ആശാദേവിയുടെ മകളും സൂരജിന്‍റെ മുൻഭാര്യയുമായ ലളിത പറയുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ ജോലി ചെയ്യുന്ന ആശാദേവിയുടെ മുൻഭർത്താവും പുതിയ സംഭവത്തില്‍ ഞെട്ടിയിരിക്കുരയാണ്.
സൂരജിന് ആരോഗ്യസംബന്ധമായ എന്തോ പ്രശ്നം വന്നപ്പോൾ മരുമകനെ പരിചരിക്കാൻ മകളെ സഹായിക്കുന്നതിനായി എത്തിയതാണ് ആശാദേവി. രോഗം മാറി സൂരജ് ആരോഗ്യം വീണ്ടെടുത്തപ്പോഴേക്കും ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലായി.
അങ്ങനെ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ച് ജൂണിൽ ഇരുവരും നാടുവിട്ടു. പിന്നീട് സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി ഗ്രാമപഞ്ചായത്ത് അധികാരികൾക്കു മുന്നിലെത്തി തങ്ങൾക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അവരെ അറിയിച്ചു. അതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് അവർക്കനുകൂലമായി വിധിപറഞ്ഞത്.

NO COMMENTS

LEAVE A REPLY