ബാലകൃഷ്ണപിള്ളയുടെ പ്രസംഗം വിവാദത്തില്‍

214

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള ബാലകൃഷ്ണപിള്ളയുടെ പ്രസംഗം വിവാദമാകുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്ന വിഷയത്തില്‍ തന്ത്രിമാരും ആചാര്യമാരും പറഞ്ഞത് ശരിയല്ലന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയല്ല. പള്ളിയില്‍നിന്നും നായ കുരക്കുന്നത് പോലയാണ് ബാങ്ക് വിളിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പ്രസംഗിച്ചു. എന്നാല്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ അവകാശ വാദം.
പത്തനാപുരം കമുകുംചേരിയില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വാര്‍ഷികയോഗത്തില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തന്ത്രിമാരും ആചാര്യന്മാരും എതിര്‍ത്തതാണ്. ഇത് ശരിയല്ലന്ന് ജഡ്ജി കൂര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയല്ലന്നാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്.
തിരുവനന്തപുരത്ത് താമസിക്കുന്നിടത്തെ പള്ളിയില്‍ നിന്നും നായകുരക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നതെന്നും പിള്ള പറയുന്നുണ്ട്. ഇന്ന് എവിടെനോക്കിയാലും പള്ളിയാണ്. മുസ്ലിം സ്ത്രീകളെ കയറ്റാതിരിക്കുന്നത് ശരിയാണോ. അങ്ങിനെ വന്നാല്‍ കഴുത്തറക്കുമെന്നും ബാലകൃഷ്ണപിള്ള പറയുന്നുണ്ട്.
എന്നാല്‍ താന്‍ ന്യൂനപക്ഷ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലന്ന് ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

NO COMMENTS

LEAVE A REPLY