കുപ്പിവെള്ളത്തില്‍ മാരക ബാക്ടീരിയ

174

തിരുവനന്തപുരം: സംസ്ഥാനത്തു വില്‍ക്കുന്ന പല പ്രമുഖ കമ്പനികളുടേയും കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്‌നം കണ്ടെത്തിയത്. നടപടി ആവശ്യപ്പെട്ട് ബോര്‍ഡ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനവും മാര്‍ച്ച് മാസത്തിലുമായാണു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയത്. 69 കുപ്പിവെള്ള സാംപിളുകള്‍ പരിശോധനക്കെടുത്തു. ഞെട്ടിക്കുന്നതായിരുന്നു പരിശോധനാഫലം. ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
100 എം എല്‍ വെള്ളത്തില്‍ 2 മുതല്‍ 41 സിഎഫ് യു വരെയാണു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. ഒരു തുള്ളി പോലും കുടിക്കാന്‍ പാടില്ലെന്നു ചുരുക്കം. ആലപ്പുഴ , തൃശൂര്‍ ജില്ലകളില്‍ നിന്നെടുത്ത സാംപിളുകളിലാണു കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. കോളറ അടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാവുന്നതാണ് ഇത്.

NO COMMENTS

LEAVE A REPLY