മധ്യപ്രദേശിൽ പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് മുസ്ലീം യുവതികൾക്കുനേരെ ആക്രമണം

167

മധ്യപ്രദേശിൽ പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് മുസ്ലീം യുവതികൾക്കുനേരെ ആക്രമണം. മാന്ദ്സോർ റെയിൽവെസ്റ്റേഷനിലാണ് കഴിഞ്ഞദിവസം ഗോരക്ഷാസമിതി പ്രവർത്തകർ രണ്ട് സ്ത്രീകളെ വളഞ്ഞിട്ടുതല്ലിയത്. ആക്രമണം നടക്കുന്പോൾ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നവരും നോക്കിനിൽക്കുന്നതും ഇന്ന് പുറത്തുവന്ന മൊബൈൽ ദൃശ്യങ്ങളിൽ കാണാം. 30 കിലോ ഇറച്ചിയാണ് ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കാളയിറച്ചിയാണെന്ന് തെളിഞ്ഞു. സംഭവം വിവാദമായതോടെ, സ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു.

NO COMMENTS

LEAVE A REPLY