സൊമാലിയയില്‍ ഇരട്ട സ്ഫോടനം; പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു

177

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന് സമീപം ഇരട്ടബോംബ് സ്ഫോടനം. സംഭവത്തില്‍ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ശബാബ് ഏറ്റെടുത്തതായി സൂചനകളുണ്ട്.
വിമാനത്താവളത്തിന് പുറത്തും യുനൈറ്റഡ് നാഷന്‍റെ പൊളിറ്റിക്കല്‍ ഓഫീസിന് സമീപത്തുമായാണ് സ്ഫോടനങ്ങളുണ്ടായത്. വാഹനങ്ങളില്‍ ഉറപ്പിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിനു ശേഷം വെടിവെപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൊമാലിയയില്‍ നടപ്പാക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍റെ പ്രധാന ആസ്ഥാനമായതിനാല്‍ വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
അല്‍ ശബാബ് കലാപകാരികള്‍ സൊമാലിയ, കെനിയ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2011 മുതലാണ് ശക്തിയാര്‍ജിച്ചത്. ഇതിനെതിരെയാണ് ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍ പ്രവര്‍ത്തനം.

NO COMMENTS

LEAVE A REPLY