ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പോലീസ് നടപടി പുതിയ സംഘം അന്വേഷിക്കും

154

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തെ കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. പോലീസ് അന്വേഷണത്തെ ന്യായീകരിച്ച് ഐജി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ജിഷ്ണുവിന്റെ കുടുംബം തള്ളുകയും അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാതി അറിയിക്കുകയും ചെയ്തിരുന്നു. പുതിയ അന്വേഷണമെന്ന ആവശ്യം ഇന്നലത്തെ ചര്‍ച്ചയില്‍ അംഗീകിരിച്ച സാഹചര്യത്തിലാണ് നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY