കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി നൂഡില്‍സ് നശിപ്പിക്കാന്‍ നെസ്ലെ സുപ്രീം കോടതിയുടെ അനുമതി തേടി

395

ന്യൂഡല്‍ഹി • കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി നൂഡില്‍സ് നശിപ്പിക്കാന്‍ ഉല്‍പാദകരായ നെസ്ലെ കമ്ബനി സുപ്രീം കോടതിയുടെ അനുമതി തേടി. ഇതു സംബന്ധിച്ചു ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഇന്നു വാദം കേള്‍ക്കും. കടകളില്‍നിന്നു തിരിച്ചെടുത്ത സമയപരിധി കഴിഞ്ഞ നൂഡില്‍സ് ഇപ്പോള്‍ 39 കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇനിയും അതു സൂക്ഷിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാമെന്നു നെസ്ലെ ബോധിപ്പിച്ചു. ഈയത്തിന്റെയും ഗ്ളൂടാമിക് ആസിഡിന്റെയും അളവ് അനുവദനീയമായ അളവില്‍ കൂടുതലുണ്ടെന്നു കഴിഞ്ഞവര്‍ഷം പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു 38,000 ടണ്‍ നൂഡില്‍സ് നശിപ്പിച്ചതായും കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY