നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ആലപ്പുഴയിൽ

229

ആലപ്പുഴ ∙ നെഹ്റു ട്രോഫി ജലോത്സവം ഇന്ന്. രാവിലെ 11നു ചെറുവള്ളങ്ങളുടെ പ്രാഥമിക മൽസരങ്ങളോടെയാണു തുടക്കം. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 66 മൽസരവള്ളങ്ങളാണ് അണിനിരക്കുക. ഉച്ചയ്ക്കു രണ്ടിനു മുഖ്യാതിഥിയായ ഗവർണർ ജസ്റ്റിസ് പി.സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്നു മാസ് ഡ്രിൽ.

രണ്ടരയോടെ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മൽസരങ്ങളും തുടർന്നു ചെറുവള്ളങ്ങളുടെ ഫൈനലും. ഹീറ്റ്സ് മൽസരങ്ങളിൽ ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണു നാലാം ലൂസേഴ്സ് ഫൈനൽ മുതൽ ഫൈനൽ വരെയുള്ള ചുണ്ടൻ വള്ളങ്ങളെ നിശ്ചയിക്കുന്നത്. ഏറ്റവും മികച്ച സമയം കുറിക്കുന്ന നാലു ചുണ്ടനുകൾ െഫെനലിൽ ഏറ്റുമുട്ടും.

NO COMMENTS

LEAVE A REPLY