തൃശൂര്‍ നെഹ്റു എഞ്ചി. കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു

227

തൃശൂര്‍ • തിരുവില്വാമല പാമ്ബാടി നെഹ്റു എഞ്ചിനീയറിംങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ചു നടന്ന വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് വളപ്പിനുള്ളില്‍ കടന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജ് തല്ലിത്തകര്‍ത്തു. പൊലീസ് വലയം ഭേദിച്ച്‌ ഉള്ളില്‍ കടന്ന പ്രവര്‍ത്തകരാണ് കോളജ് അടിച്ചു തകര്‍ത്തത്. ഓഫിസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കന്റീനുമടക്കം തല്ലിത്തകര്‍ത്തു. മൂന്നു കാറുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പൊലീസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി. എസ്‌എഫ്‌ഐ, കെഎസ്്യു, എംഎസ്‌എഫ് തുടങ്ങിയ വിവിധ വിദ്യാര്‍ഥി സംഘടകള്‍ കോളജിനകത്തു സമരം തുടരുകയാണ്. കോളജികത്തു കടന്ന ഒരു വിദ്യാര്‍ഥിയെ അകത്തിട്ടു മര്‍ദ്ദിച്ചതോടെയാണ് വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ അകത്തേയ്ക്ക് കടന്നത്.

NO COMMENTS

LEAVE A REPLY