പാമ്പാടി നെഹ്റു കോളേജില്‍ ഇന്ന് ക്ലാസുകള്‍ വീണ്ടും തുടങ്ങും

254

പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലും ലക്കിടി ജവഹർലാൽ കോളേജിലും ഇന്ന് ക്ലാസുകള്‍ തുടങ്ങും.വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നാല്‍പതിലേറെ ദിവസമായി കോളേജുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് കോളേജുകള്‍ തുറക്കുന്നത്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് അടക്കമുള്ള ജിഷ്ണുകേസിലെ പ്രതികള്‍ കോളേജില്‍ വരില്ല തുടങ്ങിയവാണ് ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ ഉറപ്പുകള്‍. നഷ്ടപ്പെട്ട ക്ലാസുകൾക്ക് പകരം ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ ക്ലാസ് നൽകും. ജിഷ്ണു പ്രണോയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ക്ലാസിൽ പ്രവേശിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

NO COMMENTS

LEAVE A REPLY