നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്‌ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്‍റ് ചെയ്തു

206

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്‌ത്രം മാറ്റിയെന്ന പരാതിയില്‍ നാല് അദ്ധ്യാപികമാരെ സസ്പെന്‍റ് ചെയ്തു. കണ്ണൂര്‍ ടിസ്ക് സ്കൂള്‍ അദ്ധ്യാപികമാരെയാണ് ഒരുിമാസത്തേക്ക് സ്കൂള്‍ മാനേജ്മെന്‍റ് സസ്പെന്‍റ് ചെയ്തത്. അന്വേഷണ വിധേയമായാണ് ഷീജ, ഷാഹിന, ബിന്ദു, ഷഫീന എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. അതേ സമയം സംഭവത്തില്‍ അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പ്രശ്നങ്ങള്‍ക്ക് കാരണം സി.ബി.എസ്.ഇയുടെ ഡ്രസ് കോഡാണെന്നും പരാതികള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY