ഛത്തീസ്ഗഢിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലുകള്‍ കൊല്ലപ്പെട്ടു

130

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലുകള്‍ കൊല്ലപ്പെട്ടു. മതേന്പാറ, ഗോണ്ഡാപാള്ളി പ്രദേശങ്ങളിലെ വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെടുത്തിയത്. മരിച്ചതില്‍ ആറുപേര്‍ സ്ത്രീകളാണെന്നും ദണ്ഡെവാഡെ എസ്പി അറിയിച്ചു. നക്സലുകള്‍ വനത്തില്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് ഇവരെ കീഴിപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. സിആര്‍പിഎഫ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ജില്ലാ കരുതല്‍ സേന എന്നിവര്‍ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ കീഴ്പ്പെടുത്തിയത്. പോലീസിന്‍റെ സാന്നിദ്ധ്യം അറിഞ്ഞ നക്സലുകള്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂര്‍ നീണ്ട പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ എസ്പി കംലോച കശ്യപ് പറഞ്ഞു.
നക്സലുകളുടെ കൈകളില്‍ നിന്നും നിരവധി ആയുദ്ധങ്ങളും അവര്‍കണ്ടെത്തിയിട്ടുണ്ട്. 303, 315, പിന്നെ 12 ഡബിള്‍ ബാരല്‍ തോക്കുമാണ് ഇവരില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.