ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം മുന്നില്‍

268

നദിയാദ്(ഗുജറാത്ത്) : ദേശീയ സീനിയര്‍ സ്‌കൂള്‍ (അണ്ടര്‍ 19) മീറ്റിന്റെ ആദ്യ ദിവസം കേരളം ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമടക്കം 27 പോയിന്റോടെ മുന്നിലാണ്. രണ്ട് സ്വര്‍ണമടക്കം 25 പോയിന്റുമായി തമിഴ്‌നാടാണ് തൊട്ടുപിന്നില്‍. ഹരിയാനക്ക് 19 പോയിന്റുണ്ട്. രണ്ടാം ദിവസമായ തിങ്കളാഴ്ച ഏഴ് ഫൈനലാണുള്ളത്.

ഹൈജമ്ബില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ മെറിന്‍ ബിജു(1.74 മീറ്റര്‍) സ്വര്‍ണം നേടി. കല്ലടി സ്‌കൂളിലെ എം ജിഷ്ണ(1.72 മീറ്റര്‍) വെള്ളി നേടി. 100 മീറ്ററില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും പോള്‍വോള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ നിവ്യ ആന്റണിയും വെള്ളി നേടി.

NO COMMENTS