ന്യൂഡല്‍ഹി ∙ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവമായ മന്‍മോഹന്‍ സിങ്ങിനെതിരെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെയാണ് മോദിയുടെ പരിഹാസം. ‘മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് മാത്രമേ അറിയു’വെന്നാണ് രാജ്യസഭയില്‍ മോദിയുടെ പരാമര്‍ശം. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് അഴിമതികള്‍ ഒട്ടേറെയുണ്ടായിട്ടും അദേഹത്തിനുമേല്‍ അതിന്റെ കറയേല്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്ന് മോദി പരിഹസിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തെ രാഷ്ട്രീയ യുദ്ധമായി കാണേണ്ട. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കാന്‍ വേണ്ടിയായിരുന്നില്ല നോട്ട് അസാധുവാക്കല്ലെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്ബത്തിക രംഗത്തെ നശിപ്പിച്ചത് അഴിമതിയാണ്. അഴിമതി ഇല്ലാതാക്കാന്‍ ഇതിനുമുമ്ബും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ വിട്ടു. മോദിക്ക് മറുപടി പറയേണ്ടതില്ലെന്ന് മന്‍മോഹന്‍ സിങ്ങും പ്രതികരിച്ചു. എന്നാല്‍, മോദിയുടെ പ്രതികരണം തരംതാഴ്ന്നതാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം പ്രതികരിച്ചു.