പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോയമ്പത്തൂരില്‍

234

കോയമ്ബത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വൈകിട്ട് കോയമ്ബത്തൂരില്‍ എത്തും. ഈഷാ യോഗാ സെന്ററില്‍ സ്ഥാപിച്ച നൂറ്റിപ്പന്ത്രണ്ട് അടി ഉയരമുള്ള ആദിയോഗി പ്രതിമ പ്രധാനമന്ത്രി അനാഛാദനം ചെയ്യും. വൈകിട്ട് ആറുമുതല്‍ രാത്രി ഏഴു വരെയുളള മഹാശിവരാത്രി ആഘോഷത്തിനൊപ്പമാണ് ആദിയോഗി പ്രതിമയുടെ അനാഛാദനം. തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി എടപ്പാടി കെ പഴനിസാമി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. നഗരത്തില്‍ സുരക്ഷ ശക്തമാക്കി.

NO COMMENTS

LEAVE A REPLY