വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മോദി

219

ന്യൂഡല്‍ഹി: വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് മോദി . എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. ലോക്​സഭയിൽ നന്ദിപ്രമേയ ചർച്ചക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. നവംബർ എട്ടിന് ​ശേഷം ഇതാദ്യമായാണ്​ മോദി ലോക്​സഭയിൽ സംസാരിക്കുന്നത്​. രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൂടിയായിരുന്നു ​പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഒടുവിൽ ഭൂകമ്പം വന്നെന്നും ഭൂമി കൊള്ളയടിക്കപ്പെട്ടപ്പോൾ ഭൂ മാതാവ്​ കോപിച്ചെന്നും പ്രാധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലന​ത്തെ പരാമർശിക്കുന്നതിനിടയില്‍ മോദിക്കെതിരായ തെളിവ്​ താൻ പുറത്ത്​ വിട്ടാൽ ഭുകമ്പം ഉണ്ടാകുമെന്ന് പറഞ്ഞ രാഹുലിനെതിരെയായിരുന്നു പരിഹാസം.

അഴിമതി ​സേവനമാക്കിയവരാണ്​ കോ​ൺഗ്രസ്​.​ നോട്ട്​ നിരോധിച്ചതിലൂടെ പതിറ്റാണ്ടുകളായി ഇന്ത്യ​യെ കൊള്ളയടിച്ചുകൊണ്ടിരുന്നതിന്​ താൻ അറുതി വരുത്തി. അടുത്ത നടപടിയായി ബിനാമി സ്വത്ത്​ നിയമം പരിഷ്​കരിക്കും. രാജ്യ​ത്തിന്​ പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരും. ഞങ്ങൾ നായകളുടെ പരമ്പരയിൽ അല്ല ജനിച്ചതെന്ന്​​ കോൺഗ്രസ്​ ലോക്​സഭ കക്ഷി നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശത്തെ സൂചിപ്പിച്ച്​ മോദി പറഞ്ഞു. പാർട്ടി കുടുംബ സ്വത്താക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വാതന്ത്ര്യം നേടിത്തന്നത്​ ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത്​ കോ​ൺഗ്രസ്​ രൂപീകരിച്ചിട്ട്​ പോലുമില്ല. നോട്ട്​ നിരോധനം ശരിയായ നടപടിയെന്ന്​ തെളിഞ്ഞു. നി​രോധനത്തെ സംബന്ധിച്ച്​ സർക്കാർ തുടക്കം മുതൽ ചർച്ചക്ക്​ തയ്യാറായിരുന്നെന്നും എന്നാൽ ചർച്ചക്ക്​ പകരം ടീവിയിൽ മുഖം കാണിക്കാനാണ്​ പ്രതിപക്ഷം ​ശ്രമിച്ചതെന്നും ഒരു ചായക്കാര​ന്‍റെ മകന്​ പ്രാധാനമന്ത്രിവരെ ആകാൻ കഴിഞ്ഞു എന്നുള്ളതാണ്​ ഇന്ത്യൻ ജനാധിപത്യത്തി​ന്‍റെ ശക്​തിയെന്നും ​മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY