സൈന്യത്തിന്‍റെ ധീരതക്കും രാജ്യത്തിനായി നല്‍കിയ സേവനങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി

205

ന്യൂഡല്‍ഹി: സൈനീക ദിനത്തില്‍ ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി. അവരുടെ ധീരതക്കും രാജ്യത്തിനായി നല്‍കിയ സേവനങ്ങള്‍ക്കും സല്യൂട്ട് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സൈന്യത്തിനായുള്ള പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈന്യത്തിന്‍റെ ത്യാഗത്തിന്‍റെ ഫലമായാണ് രാജ്യത്തെ 135 കോടിയോളം വരുന്ന ജനങ്ങള്‍ സുരക്ഷിതമായി ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ സമാധാനത്തിനും പരമാധികാരവും സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നും അദ്ദേഹം സ്വന്തം ട്വിറ്ററില്‍ കുറിച്ചു. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോള്‍ സൈന്യം സഹായവുമായി എത്താറുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതിര്‍ത്തിയില്‍ സേവനമനുഷ്ടിക്കുന്ന സൈനീകര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിയുമായി ജവാന്‍ നവമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു സൈനിക ദിനം കൂടി കടന്നു വരുന്നത്. പിന്നീട് ഇത്തരം പരാതികളുമായി നിരവധി ജവാന്‍മാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയിര്‍ത്തരുതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്ത് വന്നിരുന്നു.

NO COMMENTS

LEAVE A REPLY