ടൈം പേഴ്സന്‍ ഓഫ് ദി ഇയര്‍ റീഡേഴ്സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു

181

ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്സന്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന്റെ
റീഡേഴ്സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. ലോകപ്രശസ്തരായ നിരവധി പ്രമുഖരെ പിന്തള്ളിയാണ് മോദി വായനക്കാരുടെ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. അവസാനവട്ട ഫലം ഡിസംബര്‍ ഏഴിന് പുറത്തുവരും. ടൈം മാഗസിന്‍ എഡിറ്റര്‍മാര്‍ ചേര്‍ന്നാണ് അവസാന വിജയിയെ തിരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷക്കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്‍കുന്ന പുരസ്കാരമാണ് ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍. ഞായറാഴ്ച രാത്രി അവസാനിച്ച റീഡേഴ്സ് പോളില്‍ മോദി 18 ശതമാനം വോട്ടുകളാണ് നേടിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജൂലിയന്‍ അസ്സാന്‍ജെ എന്നിവര്‍ക്ക് ഏഴ് ശതമാനം അനുകൂല വോട്ടുകളാണ് ലഭിച്ചത്. ഫെയ്സ്ബുക്ക് മേധാവി സക്കര്‍ബെര്‍ഗിന് രണ്ട് ശതമാനം വോട്ടുകളും ഹില്ലരി ക്ലിന്റണ് നാല് ശതമാനം വോട്ടുകളും ലഭിച്ചു.

NO COMMENTS

LEAVE A REPLY