ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല,ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണ്: നരേന്ദ്ര മോദി

178

പനജി: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലെ മോപ്പ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനുവേണ്ടി കുടുംബവും വീടും, മറ്റെല്ലാം ത്യജിച്ച ആളാണ് ഞാന്‍ ഓഫീസ് കസേരയില്‍ വെറുതെ ഇരിക്കാനല്ല ഞാന്‍ ജനിച്ചത്.’- മോദി വികാര ഭരിതനായി പറഞ്ഞു. എല്ലാ ബിനാമി ഇടപാടുകളും അന്വേഷിക്കും. നോട്ടുകള്‍ പിന്‍വലിച്ചതോടെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല. പാവപ്പെട്ടവരുടെ ഉന്നമനമാണ് ലക്ഷ്യം. അഴിമതിക്ക് എതിരെ പോരാടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. ജനങ്ങളുടെ വോട്ട് കള്ളപ്പണത്തിന് എതിരായാണ്. പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് തുടര്‍ച്ചയായി പോകേണ്ടതില്ല. അവശ്യ സമയത്ത് പണം ലഭ്യമാകും. ഇന്ത്യയിലുള്ള അവസാനത്തെ കള്ളപ്പണവും കണ്ടെത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.