ദീപാവലിക്ക് മെയ്ഡ് ഇന്‍ ഇന്ത്യ മതി : നരേന്ദ്ര മോദി

181

ന്യുഡല്‍ഹി: ദീപാവലി വേളയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പാകിസ്താന് പിന്തുണ നല്‍കുന്ന ചൈനയ്ക്ക് ദീപാവാലി വിപണിയില്‍ തിരിച്ചടി നല്‍കാനാണ് പുതിയ നീക്കം. ബിജെപി എംപിമാര്‍ക്ക് അയച്ച കത്തിലാണ് മോദി ഈ കാര്യം ഉന്നയിച്ചത്. ഭീകരവാദ ആക്രമണങ്ങളില്‍ പാകിസ്താന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന.ഉറി, പത്താന്‍കോട്ട്, ബാരാമുള്ള സൈനീക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ജയഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസറിനെ കൊടും തീവ്രവാദിയായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്ത്യ യുഎന്നില്‍ അവതരിപ്പിക്കാനിരിക്കെ തടഞ്ഞത് ചൈനയാണ്. യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള നീക്കമാണ് സ്ഥിരാംഗത്വ അധികാരം ഉപയോഗിച്ച്‌ ചൈന തടഞ്ഞത്.ഇതിനു പുറമേ പാക്സ്താനു ജലം വിട്ടു നല്‍കുന്ന സിന്ധു നദി ജലകരാര്‍ പുനപരിശോധിക്കാന്‍ ഇന്ത്യ തയ്യാറെടുക്കേ ബ്രഹ്മപുത്ര നദിയുടെ പോഷക നദി തടഞ്ഞ് വൈദ്യുത പദ്ധതി ആരംഭിക്കാനുള്ള നീക്കവും ചൈന നടത്തി.ഇത്തവണ ദീപാവലി വേളയില്‍ വീടുകളില്‍ ഉപയോഗിക്കുന്ന വിളക്കുകളും അലങ്കാരങ്ങളും പടക്കങ്ങളും മധുര പലഹാരങ്ങളുമെല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ചവയാകണം. ഇത്തരം ചെറിയ ചുവടുകളിലൂടെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാമതെത്തുമെന്നും മോദി പറയുന്നു.

NO COMMENTS

LEAVE A REPLY