പാക്കിസ്ഥാനു അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയ തീരുമാനം ഇന്ത്യ പുനഃപരിശോധിക്കുന്നു

214

ന്യൂഡല്‍ഹി• പാക്കിസ്ഥാനു അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയ തീരുമാനം ഇന്ത്യ പുനഃപരിശോധിക്കുന്നു. പദവി നല്‍കിയത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ വിദേശകാര്യ വകുപ്പിലെയും വാണിജ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഗാട്ട് കരാറിന്റെ ഭാഗമായി 1996ലാണ് പാക്കിസ്ഥാന് ഇന്ത്യ അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതനുസരിച്ച്‌ ലോകവ്യാപര സംഘടനയിലെ മറ്റ് അംഗങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന പാക്കിസ്ഥാന് ഇന്ത്യ നല്‍കിവരുന്നുണ്ടായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ഇന്ത്യയുടെ പുതിയ നീക്കം.അന്‍പത്താറു വര്‍ഷം പഴക്കമുള്ള സിന്ധു നദീതട ജലവിനിയോഗ കരാറില്‍ തീരുമാനമെടുക്കുന്നതിനു ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് സൗഹൃദരാഷ്ട്ര പദവി സംബന്ധിച്ചും ചര്‍ച്ച നടത്തുന്നത്.കരാറിലൂടെ ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ രക്തവും വെള്ളവും ഒരേസമയം ഒഴുക്കാനാവില്ലെന്നു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാനോടുള്ള ശക്തമായ പ്രതികരണമെന്ന നിലയ്ക്കാണ് ഉഭയകക്ഷി ജല കരാറില്‍നിന്നു പിന്‍മാറാന്‍ ആലോചനയുണ്ടായത്.

NO COMMENTS

LEAVE A REPLY