നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന് ഇന്നു തുടക്കം

215

ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തിന് ഇന്നു തുടക്കമാകുന്നു. ഇരുപതു ദിവസത്തെ പ്രചാരണ പരിപാടികൾ അസമിലെ ഖാനപാരയിൽ ഇന്നു 4.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ജൂൺ 15 വരെയുള്ള ആഘോഷങ്ങളുടെ ഭാഗമായി മോഡി (മേക്കിങ് ഓഫ് ഡവലപ്ഡ് ഇന്ത്യ) മേളകളും നടത്തും. ബിജെപിക്കു കാര്യമായ സ്വാധീനമില്ലാത്ത മേഖലകളിൽ പാർട്ടിയെ വളർത്തുക എന്ന ലക്ഷ്യവും ഈ പ്രചാരണ പരിപാടികൾക്കുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വാർഷികാഘോഷ പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും വിലയിരുത്താനും വിജയിപ്പിക്കാനും ഡൽഹിയിൽ കൺട്രോൾ റൂം തുറന്നിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശവാണിയിലൂടെ നടത്തിയ മൻകി ബാത് പ്രഭാഷണങ്ങളുടെ സമാഹാരം ഇന്നു രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്യും.

NO COMMENTS

LEAVE A REPLY