പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

192

ഹാങ്ഷു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സൗദിയെ മോദി കൂടിക്കാഴ്ചക്കിടെ ക്ഷണിച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്കുള്ള സൗദിയുടെ നിക്ഷേപമാണ് മോദി പ്രധാനമായും ആരാഞ്ഞത്.കൂടാതെ ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധുനിക വത്കരിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ സൗദിയുടെ സഹകരണവും മോദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പുനഃസംഘടനയേപ്പറ്റി ഇരുവരും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി.രക്ഷാസമിതി സ്ഥിരാംഗങ്ങളായി കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഇരു നേതാക്കളും ഊന്നല്‍ കൊടുത്തു.